ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ആം ആദ്മി അനുകൂല സാഹചര്യം ഉടലെടുത്തിട്ടുണ്ട് എന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. സൂറത്ത് മുന്‍സിപ്പാലിറ്റിയില്‍ ചരിത്രത്തിലാദ്യമായി ആകെയുള്ള 120 സീറ്റുകളില്‍ 27 എണ്ണമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്.